05 February, 2022 08:34:13 AM
എച്ച്.ഐ.വിയുടെ പുതിയ വകഭേദം കണ്ടെത്തി; പകരാനുള്ള ശേഷി അഞ്ചരമടങ്ങ്
ഹേഗ്: എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തിയതായി ഓക്സ്ഫഡ് ഗവേഷകര്‍. പുതിയ വകഭേദത്തിന് മറ്റുള്ളവയെ അപേക്ഷിച്ച് അഞ്ചരമടങ്ങ് പെരുകാനുള്ള ശേഷിയുണ്ട്. ഇത് രോഗിയുടെ പ്രതിരോധശേഷി പെട്ടെന്ന് ഇല്ലാതാക്കും. എന്നാല്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ വി.ബി വകഭേദം ബാധിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഓക്സ്ഫഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്‍റ് പറഞ്ഞു.
1980-90 കാലഘട്ടത്തില്‍ രൂപപ്പെട്ട ഈ വകഭേദം 2010 മുതല്‍ അപ്രത്യക്ഷമായി തുടങ്ങിയെന്നും ഗവേഷകര്‍ പറയുന്നു. ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്ബ്ളുകളില്‍ വി.ബി വകഭേദം കണ്ടെത്തിയത് 109 പേരിലാണ്. അതില്‍ നാലുപേര്‍ നെതര്‍ലന്‍ഡ്സിനു പുറത്തുള്ളവരാണ്.