14 November, 2021 05:58:51 PM


വ്യായാമത്തിലൂടെ പ്രമേഹത്തെ തോൽപ്പിക്കണം; ആഹ്വാനവുമായി പ്രമേഹദിനാചരണം



കോട്ടയം: പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാർക്കിടയിലും പ്രമേഹം വ്യാപകമാണെന്നും മലയാളികൾ വ്യായാമത്തിലും ഭക്ഷണ രീതിയിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഉമ്മൻചാണ്ടി എം.എൽ.എ. വ്യായാമവും ശരിയായ ജീവിതചര്യയും കൈമുതലാക്കി പ്രമേഹത്തെ തോൽപ്പിക്കണമെന്ന ആഹ്വാനത്തോടെ ആരോഗ്യവകുപ്പും ആരോഗ്യകേരളവും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക പ്രമേഹദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാമൻമാപ്പിള ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.  തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായി. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് നിർമ്മല  ജിമ്മി, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, കോട്ടയം നഗരസഭ ആക്ടിങ്‌ചെയർമാൻ ബി. ഗോപകുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, കാരിത്താസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനു കാവിൽ, കോട്ടയം ഐ.എം.എ പ്രസിഡന്റ് ഡോ. ബിപിൻ പി. മാത്യു, ഓയിൽ പാം മുൻ ചെയർമാൻ അഡ്വ. വി.ബി. ബിനു, നവജീവൻ ട്രസ്റ്റീ പി.യു. തോമസ്, മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി, ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി, ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, ജില്ല മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, മാത്യു കൊല്ലമാലക്കാരോട്ട് എന്നിവർ പ്രസംഗിച്ചു. 

ഐ.എം.എ, കാരിത്താസ് ആശുപത്രി, മഹാത്മാഗാന്ധി  സർവകലാശാല  നാഷണൽ സർവീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ദർശന അക്കാദമി, ദർശന സാംസ്‌കാരിക കേന്ദ്രം, മാന്നാനം കെ ഇ സ്‌കൂൾ,  കോളേജ് ഓഫ് നഴ്‌സിംഗ് തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K