17 September, 2021 10:02:04 AM
മുംബൈയിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു; 14 പേർക്ക് പരിക്ക്
മുംബൈ: നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേർക്ക് പരിക്കേറ്റു. മുംബൈ ബാന്ദ്രയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ബികെസി മെയിൻ റോഡിനെയും സാന്താക്രൂസ്-ചെമ്പൂർ ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന നിർമാണത്തിലിരുന്ന പാലമാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് അഗ്നിശമനസേനയും പോലീസും പരിശോധന നടത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.