10 September, 2021 10:22:56 AM


മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്‌സിൻ: കണക്ക് എടുപ്പ് പുരോഗമിക്കുന്നു



തിരുവനന്തപുരം: ഒക്‌ടോബറിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബർ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് ഇന്നലെ 26200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K