30 August, 2021 07:45:45 PM


സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,622 പേ​ര്‍​ക്ക് കോ​വി​ഡ്: 132 മ​ര​ണം; രോഗികൾ കൂടുതൽ തൃശൂരിൽ



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,622 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ 3177, എ​റ​ണാ​കു​ളം 2315, കോ​ഴി​ക്കോ​ട് 1916, പാ​ല​ക്കാ​ട് 1752, തി​രു​വ​ന​ന്ത​പു​രം 1700, കൊ​ല്ലം 1622, മ​ല​പ്പു​റം 1526, ആ​ല​പ്പു​ഴ 1486, ക​ണ്ണൂ​ര്‍ 1201, കോ​ട്ട​യം 1007, പ​ത്ത​നം​തി​ട്ട 634, ഇ​ടു​ക്കി 504, വ​യ​നാ​ട് 423, കാ​സ​ര്‍​ഗോ​ഡ് 359 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,17,216 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.74 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ൾ, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 3,13,92,529 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. 70 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 353 വാ​ര്‍​ഡു​ക​ളാ​ണ് ഡ​ബ്ല്യു​ഐ​പി​ആ​ര്‍ എ​ട്ടി​ന് മു​ക​ളി​ലു​ള്ള​ത്. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 132 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 20,673 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 62 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 18,436 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1061 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തൃ​ശൂ​ര്‍ 3164, എ​റ​ണാ​കു​ളം 2268, കോ​ഴി​ക്കോ​ട് 1869, പാ​ല​ക്കാ​ട് 1082, തി​രു​വ​ന​ന്ത​പു​രം 1596, കൊ​ല്ലം 1610, മ​ല​പ്പു​റം 1458, ആ​ല​പ്പു​ഴ 1445, ക​ണ്ണൂ​ര്‍ 1111, കോ​ട്ട​യം 950, പ​ത്ത​നം​തി​ട്ട 624, ഇ​ടു​ക്കി 497, വ​യ​നാ​ട് 414, കാ​സ​ര്‍​ഗോ​ഡ് 348 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

63 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 14, കൊ​ല്ലം 9, തൃ​ശൂ​ർ, പാ​ല​ക്കാ​ട് 7 വീ​തം, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 5 വീ​തം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ 4 വീ​തം, എ​റ​ണാ​കു​ളം 3, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് 2 വീ​തം, ഇ​ടു​ക്കി 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 22,563 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1409, കൊ​ല്ലം 2595, പ​ത്ത​നം​തി​ട്ട 775, ആ​ല​പ്പു​ഴ 1246, കോ​ട്ട​യം 1601, ഇ​ടു​ക്കി 559, എ​റ​ണാ​കു​ളം 2477, തൃ​ശൂ​ര്‍ 2662, പാ​ല​ക്കാ​ട് 2392, മ​ല​പ്പു​റം 2757, കോ​ഴി​ക്കോ​ട് 2404, വ​യ​നാ​ട് 680, ക​ണ്ണൂ​ര്‍ 615, കാ​സ​ര്‍​ഗോ​ഡ് 391 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 2,09,493 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 37,96,317 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 5,39,097 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,08,271 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 30,826 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2641 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K