14 August, 2021 08:47:31 AM
കോവിഡ്: വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കുന്നതിനെതിരെ സിറം ചെയർമാൻ
പൂന: കോവിഡ് വാക്സിനെടുക്കുന്നവർക്ക് ആദ്യ ഡോസും രണ്ടാം ഡോസും വ്യത്യസ്ത വാക്സിൻ നല്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(സിഐഐ) ചെയർമാൻ ഡോ. സൈറസ് പൂനാവാല. രണ്ടു വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല.
കോക്ടെയ്ൽ വാക്സിൻ ഉപയോഗിച്ചശേഷം ഫലം നല്ലതല്ലെങ്കിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് പറയുക മറ്റേ വാക്സിനു ഗുണമില്ലെന്നായിരിക്കും. മറ്റു കന്പനി തിരിച്ചും പറയാം -സൈറസ് പൂനാവാലാ പറഞ്ഞു. കോവിഷീൽഡ് നിർമാതാക്കളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. വ്യത്യസ്ത ഡോസുകൾ കൂടുതൽ പ്രതിരോധ ശേഷി നല്കുമെന്നു ഈയിടെ ഐസിഎംആർ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.