11 May, 2021 05:45:17 PM
സംസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കൊവിഡ്: കൂടുതൽ രോഗികൾ മലപ്പുറത്തും എറണാകുളത്തും
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 37,290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂർ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂർ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസർഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 125 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 215 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2676 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4580, എറണാകുളം 4340, കോഴിക്കോട് 3836, തിരുവനന്തപുരം 3287, തൃശൂർ 3257, പാലക്കാട് 1330, കൊല്ലം 2875, കോട്ടയം 2369, ആലപ്പുഴ 2451, കണ്ണൂർ 1906, പത്തനംതിട്ട 1188, ഇടുക്കി 1035, കാസർഗോഡ് 931, വയനാട് 871 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
143 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 50, കാസർഗോഡ് 18, എറണാകുളം 14, തിരുവനന്തപുരം, പാലക്കാട് 10 വീതം, തൃശൂർ, വയനാട് 9 വീതം, കൊല്ലം 7, കോഴിക്കോട് 6, പത്തനംതിട്ട 5, കോട്ടയം 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,978 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2831, കൊല്ലം 1927, പത്തനംതിട്ട 953, ആലപ്പുഴ 1708, കോട്ടയം 1975, ഇടുക്കി 1164, എറണാകുളം 5200, തൃശൂർ 2161, പാലക്കാട് 3620, മലപ്പുറം 3877, കോഴിക്കോട് 4890, വയനാട് 645, കണ്ണൂർ 1917, കാസർഗോഡ് 110 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,23,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,37,138 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,93,313 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9,59,164 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 34,149 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4007 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 810 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.