31 March, 2021 06:37:51 PM


45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ വിതരണം നാളെ മുതല്‍




കോട്ടയം: 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ 1 മുതല്‍ കോവിഡ് വാക്സിന്‍. കോട്ടയം ജില്ലയിലെ വാക്സിനേഷന് തുടക്കംകുറിച്ച്  രാവിലെ ഒന്‍പതിന് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളില്‍ ചലച്ചിത്ര നടന്‍ കോട്ടയം രമേശും സാഹിത്യകാരന്‍ എസ്. ഹരീഷും പ്രതിരോധ കുത്തിവയ്പ്പ്  സ്വീകരിക്കും. 


ജില്ലാ കളക്ടർ എം അഞ്ജന, റോട്ടറി ഡിസ്ട്രിക്ട് 3211 ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. www.cowin.gov.in    എന്ന പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ കേന്ദ്രം തെരഞ്ഞെടുത്താണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്. 


എല്ലാ സര്‍ക്കാര്‍ ആരോഗ്യ  കേന്ദ്രങ്ങളിലും ആശുപത്രികളിലും ഏപ്രില്‍ അഞ്ചു മുതല്‍ വാക്സിനേഷനുണ്ടാകും. ഈ കേന്ദ്രങ്ങള്‍  രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ  പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെ അവധി ദിനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍  മാത്രമേ പ്രവര്‍ത്തിക്കൂ.


ഏറ്റുമാനൂർ നഗരസഭാ പരിധിയിലുള്ള 45 വയസ് പിന്നിട്ടവര്‍ക്ക് ഏപ്രില്‍ 1ന് രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ തെള്ളകം ഹോളിക്രോസ് സ്കൂളില്‍  പ്രതിരോധ വാക്സിനേഷൻ സൗജന്യമായി നല്കുന്നു. വാക്സിനേഷന് വരുന്നവർ ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവ കൊണ്ടു വരണമെന്ന് കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ കീഴിലുള്ള ഏറ്റുമാനൂർ കുടുംബാരോഗ്യകേന്ദ്രം എഎംഓ ഡോ. ഗീതാദേവി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K