27 March, 2021 06:37:55 PM
സംസ്ഥാനത്ത് ഇന്ന് 2055 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.93
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2055 പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.93 ശതമാനം ആണ്.
ഇന്ന് 14 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4567 ആയി. 1773 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 24,231 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 2084 പേർക്ക് രോഗമുക്തിയുണ്ടായി. 10,86,669 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 13, കണ്ണൂര്‍ 3, കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്: കോഴിക്കോട്-263, എറണാകുളം-247, കണ്ണൂര്‍-222, കോട്ടയം-212, തൃശൂര്‍-198, തിരുവനന്തപുരം-166, കൊല്ലം-164, മലപ്പുറം-140, പാലക്കാട്-103, പത്തനംതിട്ട-80, കാസര്‍ഗോഡ്-78, ആലപ്പുഴ-62, ഇടുക്കി-62, വയനാട്-58.
സമ്പര്‍ക്ക രോഗികൾ ജില്ല തിരിച്ച് : കോഴിക്കോട്-247, എറണാകുളം-238, കണ്ണൂര്‍-172, കോട്ടയം-163, തൃശൂര്‍-191, തിരുവനന്തപുരം-127, കൊല്ലം-157, മലപ്പുറം-126, പാലക്കാട്-52, പത്തനംതിട്ട-73, കാസര്‍ഗോഡ്-59, ആലപ്പുഴ-57, ഇടുക്കി-58, വയനാട്-53.