15 January, 2021 08:03:07 PM


സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,624 പേ​ര്‍​ക്ക് കോ​വി​ഡ്: 5,110 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​​ രോ​ഗം


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,624 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 58 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5,110 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 394 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4,603 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 67,496 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 7,65,757 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 23 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 3,415 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

യുകെയി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ യുകെയി​ല്‍ നി​ന്നും വ​ന്ന 56 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ആ​കെ ഒൻപത് പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,934 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.94 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 87,51,519 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,02,080 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 1,90,999 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 11,081 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1,308 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: എ​റ​ണാ​കു​ളം 799, കോ​ഴി​ക്കോ​ട് 660, കോ​ട്ട​യം 567, തൃ​ശൂ​ര്‍ 499, മ​ല​പ്പു​റം 478, കൊ​ല്ലം 468, പ​ത്ത​നം​തി​ട്ട 443, ആ​ല​പ്പു​ഴ 353, തി​രു​വ​ന​ന്ത​പു​രം 301, ഇ​ടു​ക്കി 290, വ​യ​നാ​ട് 241, ക​ണ്ണൂ​ര്‍ 219, പാ​ല​ക്കാ​ട് 209, കാ​സ​ര്‍​ഗോ​ഡ് 97.

സ​ന്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: എ​റ​ണാ​കു​ളം 758, കോ​ഴി​ക്കോ​ട് 622, കോ​ട്ട​യം 512, തൃ​ശൂ​ര്‍ 489, മ​ല​പ്പു​റം 461, കൊ​ല്ലം 461, പ​ത്ത​നം​തി​ട്ട 395, ആ​ല​പ്പു​ഴ 344, തി​രു​വ​ന​ന്ത​പു​രം 189, ഇ​ടു​ക്കി 280, വ​യ​നാ​ട് 225, ക​ണ്ണൂ​ര്‍ 167, പാ​ല​ക്കാ​ട് 114, കാ​സ​ര്‍​ഗോ​ഡ് 93.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: തി​രു​വ​ന​ന്ത​പു​രം 321, കൊ​ല്ലം 237, പ​ത്ത​നം​തി​ട്ട 405, ആ​ല​പ്പു​ഴ 234, കോ​ട്ട​യം 574, ഇ​ടു​ക്കി 73, എ​റ​ണാ​കു​ളം 537, തൃ​ശൂ​ര്‍ 426, പാ​ല​ക്കാ​ട് 133, മ​ല​പ്പു​റം 699, കോ​ഴി​ക്കോ​ട് 518, വ​യ​നാ​ട് 208, ക​ണ്ണൂ​ര്‍ 126, കാ​സ​ര്‍​ഗോ​ഡ് 112.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K