09 October, 2020 03:19:55 PM
ലൈഫ് മിഷന്‍: മാധ്യമ ഉപദേഷ്ടാവിനേയും മന്ത്രിമാരേയും ചോദ്യം ചെയ്യണം - പ്രേമചന്ദ്രന്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി. അഴിമതിയുടെ സ്രോതസ്സ് ആദ്യം വെളിപ്പെടുത്തിയവരെ സിബിഐ ചോദ്യം ചെയ്യണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ധനമന്ത്രി തോമസ് ഐസക്ക്, നിയമ മന്ത്രി എകെ ബാലന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. കൊവിഡ് നേരിടാന്‍ എന്തിനാണ് 144 പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പരിപാടികളില്‍ 5 പേര്‍ മാത്രമേ പാടുള്ളൂ എന്നത് എന്നത് യുഡിഎഫിനു മാത്രമാണോ ബാധകമെന്ന് വ്യക്തമാക്കണം. കരിനിയമം പ്രഖ്യാപിച്ച് മന്ത്രിമാര്‍ ഓടി നടന്ന് ഉദ്ഘാടനം നടത്തുകയാണ്. എന്തു പറയാനും ഉളുപ്പില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.