29 September, 2020 08:17:53 PM
ആശങ്കയൊഴിയാതെ കേരളം: പുതിയ 7354 കോവിഡ് രോഗികള്‍; മരണസംഖ്യ 719 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 7354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7036 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 672 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 22 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 719 ആയി.
നിലവില്‍ 61,791 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 3420 പേര്‍ക്ക് രോഗ വിമുക്തിയുണ്ടായി. 1,24,688 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52755 സാമ്ബിളുകള്‍ പരിശോധിച്ചു. കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്ന് 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 30, കാസര്‍ഗോഡ് 24, എറണാകുളം 10, ആലപ്പുഴ, തൃശൂര്‍, വയനാട് 5 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 4 വീതം, കൊല്ലം, കൊല്ലം 3, പാലക്കാട്, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
പോസിറ്റീവ് കേസുകള്‍ ജില്ല തിരിച്ച്
മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി
സമ്പര്‍ക്ക രോഗികള്‍ ജില്ല തിരിച്ച്
മലപ്പുറം 1024, തിരുവനന്തപുരം 898, എറണാകുളം 843, കോഴിക്കോട് 827, കൊല്ലം 566, ആലപ്പുഴ 499 , തൃശൂര്‍ 476, കാസര്‍ഗോഡ് 400, കണ്ണൂര്‍ 387, പാലക്കാട് 365, കോട്ടയം 324, പത്തനംതിട്ട 224, വയനാട് 157, ഇടുക്കി 46