29 September, 2020 04:54:38 PM
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട; സമരങ്ങള്‍ നിര്‍ത്തിവെക്കും - എല്‍.ഡി.എഫ്
തിരുവനന്തപുരം: സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് തത്കാലം പോകേണ്ടെന്ന് എല്‍.ഡി.എഫ്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി വിലയിരുത്താനും സര്‍വകക്ഷിയോഗത്തിന് മുന്‍പ് ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണം കര്‍ശനമാക്കണം. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരേയുള്ള സമരങ്ങള്‍ നിര്‍ത്തിവെക്കാനും എല്‍.ഡി.എഫ് തീരുമാനിച്ചു. അതേസമയം, കര്‍ശന നിയന്ത്രങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രതിദിനം 15,000 വരെ കോവിഡ് രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ അറിയിച്ചു. ഒക്ടോബര്‍ മധ്യത്തോടെ ഈ നില വന്നേക്കാം. അതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.