28 September, 2020 06:45:01 PM
നേരിയ ആശ്വാസം: കേരളത്തില്‍ 4538 പുതിയ കോവിഡ് രോഗികള്‍; 3997 പേര് സമ്പര്‍ക്കരോഗികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 3,997 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 249 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
നിലവില്‍ 57,877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 67 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 36,027 സാമ്ബിള്‍ 24 മണിക്കൂറില്‍ പരിശോധിച്ചു. ഇന്ന് 3,847 പേര് രോഗമുക്തി നേടി. ഇതുവരെ 1,79,922 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നത്തെ ബാക്കിയുള്ള റിസള്‍ട്ടുകള്‍ കൂടി ചൊവ്വാഴ്ചത്തെ കണക്കില്‍ വരും. ഇത്രയും നാള് രോഗവ്യാപന തോത് നിര്‍ണയിക്കുന്നതില്‍ കേരളം മുന്നിലായിരുന്നു. അതിന് ഇളക്കം സംഭവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പോസിറ്റീവ് കേസുകള്‍ ജില്ല തിരിച്ച്
കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38.
സന്പര്‍ക്ക കേസുകള്‍ ജില്ല തിരിച്ച്
കോഴിക്കോട് 908, എറണാകുളം 504, തിരുവനന്തപുരം 463, മലപ്പുറം 389, തൃശൂര്‍ 372, പാലക്കാട് 307, കൊല്ലം 340, കണ്ണൂര്‍ 256, ആലപ്പുഴ 239, കോട്ടയം 208, കാസര്‍ഗോഡ് 111, ഇടുക്കി 76, വയനാട് 42, പത്തനംതിട്ട 31.
ആരോഗ്യ പ്രവര്‍ത്തകര്‍
കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1.
നെഗറ്റീവ് കേസുകള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം 506, കൊല്ലം 182, പത്തനംതിട്ട 150, ആലപ്പുഴ 349, കോട്ടയം 122, ഇടുക്കി 36, എറണാകുളം 220, തൃശൂര്‍ 240, പാലക്കാട് 200, മലപ്പുറം 421, കോഴിക്കോട് 645, വയനാട് 63, കണ്ണൂര്‍ 124, കാസര്‍ഗോഡ് 89.