27 September, 2020 04:32:00 PM


കൊവിഡ് വാക്സിന്‍റെ ഇന്ത്യയിലെ വിതരണം വലിയ വെല്ലുവിളി - സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ



ദില്ലി: വാക്സിന്‍ നിര്‍മ്മാണത്തിനും വിതരണത്തിനും ഭീമമായ ചെലവ് വേണ്ടിവരുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പൂനാവാല. അടുത്ത വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാരിന്‍റെ കയ്യില്‍ എണ്‍പതിനായിരം കോടി രൂപയുണ്ടാകുമോ എന്നാണ് ട്വിറ്ററിലൂടെയുള്ള ചോദ്യം. കൊവിഡ് ഷീല്‍ഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം, സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.


വാക്സിന്‍ നിര്‍മ്മാണത്തിലേയും വിതരണത്തിലെയും വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുകയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ സിഇഒ അദര്‍ പൂനാവാല. ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മേധാവി വാക്സിന്‍ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന ചെലവിനെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K