17 September, 2020 06:55:05 PM


ആര്‍ദ്രം മിഷന്‍ ആരോഗ്യ മേഖലയില്‍ വിപുല മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി - മന്ത്രി ശൈലജ

തലയോലപ്പറമ്പ്, വൈക്കം ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങൾ



വൈക്കം: സംസ്ഥാന സര്‍ക്കാരിന്‍റെ ആര്‍ദ്രം മിഷന്‍  ആരോഗ്യ മേഖലയില്‍ സ്വപ്‌ന തുല്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെയും വൈക്കം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും  ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 


സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രികള്‍ അടിസ്ഥാന സൗകര്യങ്ങളുടെയും ചികിത്സാ സംവിധാനങ്ങളുടെയും കാര്യത്തില്‍ ബഹുദൂരം മുന്നേറി.  ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ യത്‌നമാണ് ഈ മാറ്റത്തിന്  ഊര്‍ജം പകര്‍ന്നത്. നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍തന്നെ കോവിഡ് പോലെയുള്ള പുതിയ വെല്ലുവിളികളും ഉയരുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതിന് രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്- മന്ത്രി നിര്‍ദേശിച്ചു.  
 
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വൈക്കം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും നടന്ന ചടങ്ങുകളില്‍   സി.കെ. ആശ എം.എല്‍ എ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍,  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജാന്‍സി മാത്യു, ജോസ് പുത്തന്‍കാല, ലില്ലിക്കുട്ടി മാത്യു ബ്ലോക്ക് പഞ്ചായത്തംഗം സി.എന്‍. സന്തോഷ്, ഗ്രാമപഞ്ചായത്തംഗം ഷിജി വിന്‍സെന്റ്, ഡെപ്യൂട്ടി ഡി.എം ഒ ഡോ. കെ.ആര്‍. രാജന്‍, ആരോഗ്യ കേരളം ജില്ലാ  പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധര്‍മണി ടി.തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വൈക്കത്ത് നഗരസഭാ ചെയര്‍മാന്‍ ബിജു വി. കണ്ണേഴത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി.വാസു കൗണ്‍സിലര്‍മാരായ കെ.ആര്‍. രാജേഷ്, എം.ടി അനില്‍ കുമാര്‍, ആര്‍ സന്തോഷ്, പി. ശശിധരന്‍, അനില്‍ ബിശ്വാസ്, മുന്‍ എം.എല്‍.എ. കെ. അജിത്,  ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു ,ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K