03 September, 2020 07:38:36 AM
കോവിഡ് വാക്സിൻ: ആഗോള ദൗത്യത്തിൽ പങ്കെടുക്കില്ലെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ദൗത്യത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. കോവിഡ് വ്യാപനം സംബന്ധിച്ച് ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച ലോകാരോഗ്യ സംഘടനയുടെ നിലപാടുകളെ ട്രംപ് ഭരണകൂടം നേരത്തെ വിമർശിച്ചിരുന്നു. രോഗവ്യാപനത്തെ പോലും മറച്ചുവെക്കുന്ന രീതിയിലായിരുന്നു സംഘടനയുടെ പ്രവർത്തനമെന്നായിരുന്ന വൈറ്റ് ഹൗസ് ആരോപണം. ഇതേ കാരണത്താലാണ് ആഗോള സംരംഭത്തിൽനിന്നും അമേരിക്ക പിൻമാറുന്നത്.
കോവിഡിനെ പരാജയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നത് അമേരിക്ക തുടരും. വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡിയർ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വയം പിന്മാറാനുള്ള തീരുമാനത്തിലൂടെ കോവിഡ് വാക്സിൻ ഗ്ലോബൽ ആക്സസ് ഫെസിലിറ്റി അഥവാ കോവാക്സ് എന്ന ആഗോള മുന്നേറ്റത്തിൽ പങ്കുചേരാനുള്ള 170 രാജ്യങ്ങളുടെ ചർച്ചകളിൽ നിന്നുകൂടിയാണ് അമേരിക്ക പിൻമാറുന്നത്.