28 August, 2020 09:50:27 PM


കോവിഡ് വ്യാപനം: പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല, കര്‍ശന നിയന്ത്രണങ്ങള്‍


Covid, Onam celebrations


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍. ഇതുസംബന്ധിച്ച് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.


പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല. ഓണസദ്യയുടെയും മറ്റും പേരില്‍ കൂട്ടംകൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അത്യാവശ്യമില്ലാത്ത യാത്രകള്‍ ഓണക്കാലത്ത് ഒഴിവാക്കണമെന്നും പോലീസ് മേധാവി അറിയിച്ചു.


എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് വരെ തുറക്കാനാണ് അനുമതി. കടകളില്‍ പ്രവേശിപ്പിക്കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കേണ്ടതാണ്. മാളുകൾ, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K