11 August, 2020 06:08:35 PM


കോട്ടയത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം




കോട്ടയം: ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി.  48 പേര്‍ രോഗമുക്തരായി.  ജില്ലയില്‍ ഇതുവരെ ആകെ 1717 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1262 പേര്‍ രോഗമുക്തരായി.  


സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന 158 പേരും, വിദേശത്തുനിന്ന് എത്തിയ 153 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 418 പേരും ഉള്‍പ്പെടെ 729 പേര്‍ക്ക് പുതിയതായി ക്വാറന്റയിൻ നിര്‍ദ്ദേശിച്ചു.  ജില്ലയില്‍ 10105 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 795 സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്.  1115 പേരുടെ സ്രവം പരിശോധനക്കയച്ചു.  ഇതുവരെ ആകെ 40735 സാമ്പിളുകളാണ് പരിശോധിച്ചത്.  


രോഗം സ്ഥിരീകരിച്ചവര്‍


സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍


1.അയ്മനം സ്വദേശി (37)


2.മണര്‍കാട് സ്വദേശി (17)


3.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശിനി (56)


4.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശി (71)


5.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശിനി  (62)


6.അയര്‍ക്കുന്നം സ്വദേശിനി (46)


7.ഏറ്റുമാനൂര്‍ സ്വദേശിനി (26)


8.വിജയപുരം സ്വദേശിനി (58)


9.വിജയപുരം സ്വദേശിനി (50)


10.വിജയപുരം സ്വദേശി (18)


11.ഏറ്റുമാനൂര്‍ സ്വദേശി (38)


12.ഏറ്റുമാനൂര്‍ സ്വദേശിനി (51)


13.ഏറ്റുമാനൂര്‍ സ്വദേശിനി (40)


14.ഏറ്റുമാനൂര്‍ സ്വദേശിനി (37)


15.കുറിച്ചി  സ്വദേശി (36)


16.കുറിച്ചി  സ്വദേശി (30)


17.മാടപ്പള്ളി സ്വദേശിനി (50)


18.മാടപ്പള്ളി സ്വദേശി (59)


19.കടുത്തുരുത്തി സ്വദേശിനി (58)


20.മണര്‍കാട് സ്വദേശിനി (40)


21.മണര്‍കാട്  താമസിക്കുന്ന തുരുത്തി സ്വദേശിനി (39)


22.കോട്ടയം മുട്ടമ്പലം സ്വദേശിനി (35)


23.അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (4) 


സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയയാള്‍


24.തമിഴ്‌നാട്ടില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (51)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K