30 July, 2020 09:33:01 AM
കോവിഡിൽ പൊലിഞ്ഞ ജീവനുകൾ 6.70 ലക്ഷം കടന്നു; രോഗബാധിതര്‍ 1,71,84,770
വാഷിംഗ്ടണ്‍: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിലുമെല്ലാമുള്ള വർധന ക്രമാതീതമായി തുടരുന്നു. കോവിഡിനു മുന്നിൽ പൊലിഞ്ഞ ജീവനുകൾ 6.70 ലക്ഷം കടന്നു. 6,70,152 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
1,71,84,770 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളതെന്നാണ് കണക്ക്. 1,06,96,604 പേർക്കാണ് രോഗമുക്തി നേടാനായെതെന്നും ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്. മരണ നിരക്കിൽ അമേരിക്ക, ബ്രസീൽ, ബ്രിട്ടൻ, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നിലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള രാജ്യങ്ങളിലെ കണക്ക് ഇനി പറയും വിധമാണ്: അമേരിക്ക-45,68,037, ബ്രസീൽ- 25,55,518, ഇന്ത്യ- 15,84,384, റഷ്യ- 8,28,990, ദക്ഷിണാഫ്രിക്ക- 4,71,123.
മരണ നിരക്കിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലെ കണക്ക്: അമേരിക്ക-1,53,840, ബ്രസീൽ-90,188, ബ്രിട്ടൻ- 45,961, മെക്സിക്കോ- 45,361, ഇന്ത്യ- 35,003.