27 July, 2020 09:00:00 AM


ആ​റര ല​ക്ഷം പി​ന്നി​ട്ട് കോ​വി​ഡ് മ​ര​ണം; രോ​ഗ​ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്



വാ​ഷിം​ഗ്ട​ണ്‍: ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ട എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇ​തു​വ​രെ 6,52,039 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. അ​തി​നി​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പി​ന്നി​ട്ടെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തു​വ​രെ 1,0042,362 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും എ​ണ്ണം കു​തി​ക്കു​ന്ന​ത്.


കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ദ്യ പ​ത്തു രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്ക് ഇ​നി പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്ക-43,71,839, ബ്ര​സീ​ൽ-24,19,901, ഇന്ത്യ-14,36,019, റ​ഷ്യ-8,12,485, ദ​ക്ഷി​ണാ​ഫ്രി​ക്ക-4,45,433, മെ​ക്സി​ക്കോ-3,90,516, പെ​റു-3,79,884, ചി​ലി-3,45,790, സ്പെ​യി​ൻ-3,19,501, ബ്രി​ട്ട​ൻ-2,99,426. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം. അ​മേ​രി​ക്ക-1,49,849, ബ്ര​സീ​ൽ-87,052, ഇ​ന്ത്യ-32,812, റ​ഷ്യ-13,269, ദ​ക്ഷി​ണാ​ഫ്രി​ക്ക-6,769, മെ​ക്സി​ക്കോ-43,680, പെ​റു-18,030, ചി​ലി-9,112, സ്പെ​യി​ൻ-28,432, ബ്രി​ട്ട​ൻ-45,752



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K