22 July, 2020 06:20:19 PM
കൊറോണയില്‍ ഉരുകി കേരളം: ഇന്ന് 1038 പേര്‍ക്ക് കോവിഡ്; 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. അതില്‍ 57 പേരുടെ ഉറവിടം വ്യക്തല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യങ്ങള്‍ അറിയിച്ചത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരടെ എണ്ണം 15032 ആയി. വിദേശത്തുനിന്ന് എത്തിയ 87 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 69 പേര്‍ക്കും രോഗം കണ്ടെത്തി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരു മരണവും ഉണ്ടായി. ഇടുക്കി ജില്ലയില്‍നിന്നുള്ള നാരായണന്‍ എന്നയാളാണ് മരിച്ചത്. 272 പേര്‍ രോഗമുക്തി നേടി.
ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ല തിരിച്ചുള്ള കണക്ക് - തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസര്‍കോട് 101, എറണാകുളം 92, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂര്‍ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4.
നെഗറ്റീവായവര്‍ - തിരുവനന്തപുരം 9, കൊല്ലം 13, പത്തനംതിട്ട 38, ഇടുക്കി 1, എറണാകുളം 18, തൃശൂര്‍ 33, മലപ്പുറം 55, കോഴിക്കോട് 14, വയനാട് 4, കാസര്‍കോട് 43
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആലുവ ക്ലസ്റ്ററില്‍ അര്‍ധരാത്രി മുതല്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു . അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ 12 ലക്ഷത്തിനടുത്തെത്തി .
Updating....