18 July, 2020 06:29:43 PM


സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ്: സമ്പർക്കത്തിലൂടെ 364 പേർക്ക് രോഗം; രണ്ട് മരണം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 364 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. വിദേശത്തുനിന്ന് എത്തിയ 116 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ 19 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. പ്രതിദിന കോവിഡ് അവലകനയോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം.


കോവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ടുപേർകൂടി മരിച്ചു. തിരുവനന്തപുരത്ത് അരുൺദാസ്, ബാബുരാജ് എന്നിവരാണ് മരിച്ചത്. മേയ് നാല് വരെ 499 രോഗികളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ആ സമയം വരെ മൂന്നു മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 


കോ​വി​ഡ് രോ​ഗി​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം-173, കൊ​ല്ലം-53, പാ​ല​ക്കാ​ട്- 49, എ​റ​ണാ​കു​ളം- 44, ആ​ല​പ്പു​ഴ- 42, ക​ണ്ണൂ​ര്‍-39, കാ​സ​ര്‍​ഗോ​ഡ്-29, പ​ത്ത​നം​തി​ട്ട-28, ഇ​ടു​ക്കി-28, വ​യ​നാ​ട്-26, കോ​ഴി​ക്കോ​ട്- 26, തൃ​ശൂ​ര്‍-21, മ​ല​പ്പു​റം-19, കോ​ട്ട​യം-16. സംസ്ഥാനത്ത് ആകെ 299 ഹോട്ട്സ്പോട്ടുകളാണുള്ളത്. രോഗ വ്യാപനം മൂന്നാം ഘട്ടത്തിന്‍റെ രണ്ടാം പാദത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K