13 July, 2020 06:38:20 PM
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളിൽ 140 പേർ വിദേശത്ത് നിന്നും 64 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 144 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേർക്ക് ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്ഇ 10, ബിഎസ്എഫ് ഒന്ന്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് 77, അഗ്നിശമനസേന നാല്, കെഎസ്ഇയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയിലെ 74 വയസുള്ള ത്യാഗരാജന്, കണ്ണൂര്‍ ജില്ലയിലെ 64 വയസുള്ള അയിഷ എന്നിവരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തീരദേശത്ത് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കവും രോഗബാധയും കണ്ടെത്താൻ ഊർജിത പ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവർധന തോത് കൂടിയാൽ വല്ലാതെ പ്രയാസപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ- 119, തിരുവനന്തപുരം- 63 , മലപ്പുറം- 47, പത്തനംതിട്ട- 47, കണ്ണൂര്‍- 44 , കൊല്ല- 33, പാലക്കാട്- 19, കോഴിക്കോട്-16, എറണാകുളം- 15, വയനാട്- 14, കോട്ടയം- 10, തൃശൂര്‍- ഒന്‍പത്, കാസര്‍ഗോഡ്- ഒന്‍പത്, ഇടുക്കി- നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. 162 പേര് ഇന്ന് രോഗമുക്തരായി. സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 180594 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 713 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.