11 July, 2020 06:11:26 PM
കോവിഡില്‍ കേരളം കിതയ്ക്കുന്നു: ഇന്ന് 488 രോഗികൾ; രണ്ട് മരണം; 143 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ക്ക് രോഗമുക്തി. രണ്ട് മരണം. തിരുവനന്തപുരത്ത് സൈഫുദ്ദീൻ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണൻ (79) എന്നിവരാണ് മരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഈ കാര്യങ്ങള്‍ അറിയിച്ചത്. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.143 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതില്‍ 167 പേര്‍ വിദേശത്തു നിന്നും വന്നവരാണ്.
141 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂർ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂർ 1.
24 മണിക്കൂറിനകം 12104 സാമ്പിളുകൾ പരിശോധിച്ചു. 182050 പേർ നിരീക്ഷണത്തിലുണ്ട്. 3694 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നു മാത്രം 570 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 73768 സാമ്പിളുകൾ ശേഖരിച്ചു. 66636 സാമ്പിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് 195 ഹോട്ട്സ്പോട്ടുകള്‍ ഉണ്ട്. പുതുതായി 16 ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് 69 പേര്‍ രോഗബാധിതരായിട്ടുണ്ട്.അവരില്‍ 46 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്. സമ്പര്‍ക്ക വ്യാപന രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ കണ്ടയ്നമെന്റ് സോണുകളുടെ എണ്ണം കൂടി. മലപ്പുറം പെരിന്തല്‍മണ്ണ ഉണക്കമീന്‍ മാര്‍ക്കറ്റ് അടച്ചു . മാര്‍ക്കറ്റ് ജീവനക്കാരാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
താനൂര്‍ നഗരസഭാ പരിധിയില്‍ കോവിഡ് പോസിറ്റീവ് സാധ്യത ഉള്ള 170 ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. അതേസമയം കണ്ണൂര്‍ തളിപ്പറമ്ബില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു . കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ പഴം പച്ചക്കറി മാര്‍ക്കറ്റുകളും അടച്ചു .