09 July, 2020 06:21:15 PM
പിന്നോട്ട് പോകാതെ കേരളം: ഇന്ന് കോവിഡ് 339 പേർക്ക്; 149 പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന. ഇന്ന് 339 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേർക്ക് ഇന്ന് രോഗം ഭേദമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്ന് 95 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചരിൽ 117 പേർ വിദേശത്ത് നിന്ന് വന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിദിനകേസ് ഇത് രണ്ടാം ദിവസമാണ് 300 കടക്കുന്നത്. സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗബാധയുണ്ടായ ദിവസം കൂടിയാണ് ഇന്ന്. 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം പിടിപെട്ടത്. അതേസമയം ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 471 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1,85,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 3,261 പേര് ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സൂപ്പർ സ്പ്രെഡ് സാധ്യത കൂടുന്നെന്നും മുഖ്യമന്ത്രി.
ഇന്ന് ഫലം പോസറ്റീവ് ആയവരുടെ ജില്ല തിരുച്ചുള്ള കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55,പാലക്കാട് 50, തൃശൂര്‍ 27 ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 7 എന്നിങ്ങനെയാണ്.
രോഗമുക്തി ജില്ലതിരിച്ച്: തിരുവനന്തപുരം- 9, കൊല്ലം- 10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം- 8, ഇടുക്കി-8, എറണാകുളം-15, തൃശൂര്‍-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-1, കണ്ണൂര്‍-16, കാസര്‍ഗോഡ്-13