28 June, 2020 04:23:38 PM
മുണ്ടക്കയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരി പീഡനത്തിനിരയായത് 3 വര്‍ഷം
മുണ്ടക്കയം: മുണ്ടക്കയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരി പീഡനത്തിനിരയായത് മൂന്ന് വര്‍ഷം. മുണ്ടക്കയം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എന്‍.ജി പ്രിയ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് വര്‍ഷങ്ങളായി നടന്ന പീഡന വിവരം പുറത്തായത്. കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ഈ ഇടപെടലാണ്.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷമാണ് മൊഴിയെടുത്തത്. കുട്ടിക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ വീടുവിട്ടുപോയി. തുടര്‍ന്ന് രോഗിയായ വല്യമയുടെ സംരക്ഷണയിലായിരുന്നു കുട്ടി. അച്ഛന്‍ വേറെ വിവാഹം കഴിച്ച് പത്തനംതിട്ടയില്‍ താമസമാണ്. വല്യമയുടെ ഫോണിലൂടെയാണ് കുട്ടി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി അടുത്തിടെ അച്ഛന്‍ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു.
ഈ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പലരുമായും കുട്ടി വീഡിയോ ചാറ്റിംഗ് അടക്കം നടത്തിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സി.ഐ വി. ഷിബുകുമാര്‍ പ്രിയയെ കൗണ്‍സിലിംഗിന് ചുമതലപ്പെടുത്തിയത്. ആദ്യമൊക്കെ തുറന്ന് പറയാന്‍ മടിച്ചിരുന്ന പെണ്‍കുട്ടിയോട് പോലീസ് ഉദ്യോഗസ്ഥ അനുനയത്തോടെ ഇടപെട്ടതോടെ വിവരങ്ങള്‍ വെളിപ്പെടുത്തി.
ശാരീരിക പരിശോധന നടത്തിയ ഡോക്ടര്‍ വിവരങ്ങള്‍ പറഞ്ഞുവെന്ന് വ്യക്തമാക്കിയതോടെ ചെറിയ ക്ലാസ് മുതല്‍ നേരിട്ടിരുന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തി. പ്രതിയായ രാഹുല്‍ രാജ് പാഞ്ചാലിമേട്ടില്‍ വച്ച് ഒരു തവണയും പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പലതവണയും ഉപദ്രവിച്ചിട്ടുണ്ട്. മഹേഷ് രണ്ടാനമ്മയുടെ വീടിന് സമീപത്തെ സ്വന്തം വീട്ടില്‍ വന്ന് പെണ്‍കുട്ടിയെ ഉപദ്രവിച്ചു. മൂന്നാമത്തെ കേസില്‍ പ്രതിയായ അനന്ദു അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരിക്കെ മടുക്കയിലെ വീട്ടില്‍ വിളിച്ചുവരുത്തി ഉപദ്രവിച്ചു.
കഴിഞ്ഞ ദിവസം പ്രതികളിലൊരാളായ അജിത്തും ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും കൂടി കുഴിമാവിന് സമീപമുള്ള കണ്ടന്‍കയത്ത് പെണ്‍കുട്ടികളുമായി പോയിരുന്നു. ഇത് കണ്ട ഒരു സ്ത്രീ പെണ്‍കുട്ടികളെ ചോദ്യം ചെയ്തു. അപ്പാള്‍ പുസ്തകം കൈമാറാന്‍ വന്നതാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. എന്നാല്‍ പുസ്തകം എവിടെയന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. വിവരം വല്യമ്മയോട് പറയുമെന്ന് പറഞ്ഞതോടെ പെണ്‍കുട്ടികള്‍ ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.