18 June, 2020 06:12:47 PM


സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 89 പേര്‍ രോഗമുക്തി നേടി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച്‌ ചികിത്സയിലാരുന്ന 89 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച്‌ ഇന്ന് ഒരാള് കൂടി മരിച്ചു. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ സുനിലാണ് മരിച്ചത്.  ഇതോടെ സം​സ്ഥാ​ന​ത്ത് 21 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 65 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ന്ന 29 പേ​ര്‍​ക്കും (മ​ഹാ​രാ​ഷ്ട്ര 12, ഡ​ല്‍​ഹി 7, ത​മി​ഴ്നാ​ട് 5, ഗു​ജ​റാ​ത്ത് 2, ഹ​രി​യാ​ന 2, ഒ​റീ​സ 1 ) സമ്പര്‍ക്കം വഴി മൂ​ന്ന് പേ​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 5, കൊ​ല്ലം 13, പ​ത്ത​നം​തി​ട്ട 11, ആ​ല​പ്പു​ഴ 09, കോ​ട്ട​യം 11, ഇ​ടു​ക്കി 6, എ​റ​ണാ​കു​ളം 6, തൃ​ശൂ​ര്‍ 6, പാ​ല​ക്കാ​ട് 14, മ​ല​പ്പു​റം 4, കോ​ഴി​ക്കോ​ട് 5, ക​ണ്ണൂ​ര്‍ 4, കാ​സ​ര്‍​ഗോ​ഡ് 3 എ​ന്നീ​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പോ​സീ​റ്റി​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍.


പാലക്കാട്‌ - 14 കൊല്ലം - 13 പത്തനംതിട്ട - 11 കോട്ടയം - 11 ആലപ്പുഴ - 9 എറണാകുളം - 6 ഇടുക്കി - 6 തൃശൂര്‍ - 6 തിരുവനന്തപുരം - 5 കോഴിക്കോട് - 5 മലപ്പുറം - 4 കണ്ണൂര്‍ - 4 കാസര്‍ഗോഡ്‌ - 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ - 22 പാലക്കാട്‌ - 11 കാസര്‍ഗോഡ്‌ - 11 ആലപ്പുഴ - 10 തിരുവനന്തപുരം - 9 കൊല്ലം - 8 എറണാകുളം - 4 കണ്ണൂര്‍ - 4 പത്തനംതിട്ട - 3 കോട്ടയം - 2 മലപ്പുറം - 2 വയനാട് - 2 കോഴിക്കോട് - 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.


1358 നിലവില്‍ പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4817 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1,65,035 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 108 ആയെന്നും മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K