14 June, 2020 01:12:48 AM
രുചിയും മണവും തിരിച്ചറിയാന്‍ കഴിയാത്തത് കോവിഡ് ലക്ഷണം
ദില്ലി: രുചിയും ഗന്ധവും തിരിച്ചറിയാനുള്ള ശേഷി പെട്ടെന്നു നഷ്‌ടമാകുന്നത് കോവിഡ് 19ന്റെ ലക്ഷണമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. രുചി നഷ്‌ടമാവുക, ഗന്ധം നഷ്‌ടമാവുക എന്നിവ കോവിഡിന്റെ രോഗലക്ഷണങ്ങളുടെ പട്ടികയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉള്‍പ്പെടുത്തി. ഇനിമുതല്‍ ഇത്തരം ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്‌ക്കു വിധേയരാക്കും.
പനി, ചുമ, ക്ഷീണം, ശ്വാസതടസം, കഫം, തൊണ്ടവേദന, വയറിളക്കം, വയറുവേദന, മനംപിരട്ടല്‍, രക്‌തം ഛര്‍ദിക്കുക, ശരീരവേദന, നെഞ്ചുവേദന, മൂക്കൊലിപ്പ് തുടങ്ങിയ 13 രോഗലക്ഷണങ്ങളാണു കോവിഡ് രോഗികളില്‍ പ്രകടമാകുന്നതെന്നാണു ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നത്. ഇതില്‍ ഒന്നോ അതിലധികമോ ലക്ഷണങ്ങളുള്ളവരെയാണു പരിശോധനയ്‌ക്കു വിധേയരാക്കുന്നത്.
പനിയും ചുമയും ശ്വാസതടസവും കോവിഡിന്റെ ലക്ഷണങ്ങളാണെന്നാണു കഴിഞ്ഞ ജനുവരിയില്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട്, രോഗബാധിതരുടെ എണ്ണം കൂടിയതോടെ വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ളവ രോഗലക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. രുചിയും മണവും നഷ്‌ടമാകുന്നത് രോഗലക്ഷണമായി പരിഗണിക്കണമെന്ന കാര്യം കഴിഞ്ഞ ഞായറാഴ്‌ച ചേര്‍ന്ന കോവിഡ് 19 നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും അന്തിമതീരുമാനമായിരുന്നില്ല.