05 June, 2020 06:21:31 PM


കേരളത്തില്‍ കോവിഡ് വര്‍ദ്ധനവ് മൂന്നക്കത്തിലേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 111 പേര്‍ക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടക്കുന്നത്. ജൂൺ ഒന്നിന് 57, രണ്ടിന്  86, മൂന്നിന് 82, നാലിന് 94 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം കൂടുന്നത്.  സ്ഥിതി രൂക്ഷമാക്കുന്നതാണെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗബാധിതരിൽ 50 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിയവരാണ്. പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ന് 22 പേരാണ് രോഗമുക്തരായത്. നിലവിൽ 973 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1545 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. നിലവിലെ സാഹചര്യത്തിൽ ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 14000 കിറ്റ് കിട്ടിയിട്ടുണ്ട്. 40000 കിറ്റ് ഉടൻ കിട്ടും. ഇതുപയോഗിച്ച്ഒരാഴ്ച 15000 പരിശോധനകൾ വരെ നടത്താനാകും.


കണ്ണൂര്‍ ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലും ഇന്ന കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോസിറ്റീവ് കേസുകളുടെ എണ്ണം ഇങ്ങനെ: തിരുവനന്തപുരം - 5, കൊല്ലം - 2, പത്തനംതിട്ട - 11, ആലപ്പുഴ - 5, കോട്ടയം - 1, ഇടുക്കി - 3, എറണാകുളം - 10, തൃശൂർ - 8, പാലക്കാട് - 40,  മലപ്പുറം - 18, വയനാട് - 3, കോഴിക്കോട് - 4, കാസർകോട് - 1. സംസ്ഥാനത്ത് ഇന്ന് 22 പേരാണ് രോഗമുക്തരായത്. അവരുടെ ജില്ലതിരിച്ചുള്ള എണ്ണം ഇങ്ങനെ. തിരുവനന്തപുരം - 1,  ആലപ്പുഴ - 4,  എറണാകുളം - 4,  തൃശൂർ - 5, കോഴിക്കോട് - 1, കാസർകോട് -7.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K