01 June, 2020 06:05:52 PM
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്: 18 പേര്‍ രോഗമുക്തരായി; 5 ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും പുറത്തുനിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍ഗോഡ് ജില്ലക്കാരായ 14 പേരും, മലപ്പുറം ജില്ലക്കാരായ 14 പേരും, തൃശൂര്‍ ജില്ലക്കാരായ ഒന്‍പതു പേരും, കൊല്ലം ജില്ലക്കാരായ അഞ്ച് പേരും, പത്തനംതിട്ട ജില്ലക്കാരായ നാലുപേരും, തിരുവനന്തപുരം ജില്ലക്കാരായ മൂന്നുപേരും, എറണാകുളം ജില്ലക്കാരായ മൂന്നുപേരും, ആലപ്പുഴ, പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതവും ഇടുക്കി ജില്ലക്കാരനായ ഒരാളും ഉള്‍പ്പെടുന്നു.
ഇവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് എയര്‍ ഒരു എയര്‍ ഇന്ത്യാ സ്റ്റാഫിനും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 18 പേരാണ് കൊവിഡ് രോഗ മുക്തരായത്. മലപ്പുറം ജില്ലക്കാരായ ഏഴുപേരും, തിരുവനന്തപുരം, കോട്ടയം ജില്ലക്കാരായ മൂന്നുപേര്‍ വീതവും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലക്കാരായ ഓരോരുത്തരും ഇന്ന് രോഗമുക്തരായി.
സംസ്ഥാനത്ത് ഇതുവരെ 1326 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 708 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,39,661 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,38,397 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 1246 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68,979 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 65,273 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 13,470 സാമ്പിളുകള്‍ ശേഖരിച്ചു.അതില്‍ 13,037 സാമ്പിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.