29 May, 2020 06:36:09 AM
മരണം 4600 കടന്നു; കോവിഡ് മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ
ദില്ലി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,65,386 ആയി ഉയര്‍ന്നതോടെ ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തു രാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. ചൈനയെ മറികടന്നാണ് ഇന്ത്യ ഒമ്പതാമത് എത്തിയത്. ചൈനയുടെ ഔദ്യോഗിക കണക്കനുസരിച്ച് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 83,000 ആണ്, ഇതുവരെ 4,634 പേർ മരിച്ചു. അതേസമയം വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം 4,711 മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. കൊറോണ വൈറസ് കേസുകൾ കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ഇത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ആഗോളതലത്തിൽ 57 ലക്ഷത്തിലധികം ആളുകളെ ഇതുവരെ ബാധിക്കുകയും ചെയ്തു.