24 May, 2020 05:50:59 PM


'ഭാര്യയ്ക്ക് തന്നെക്കാളും വിശ്വാസം ഗൂഗിളിനെ'; ഗൂഗിള്‍ മാപ്പിനെതിരെ പരാതിയുമായി യുവാവ്




ചെന്നൈ: തന്നെക്കാളും ഭാര്യയ്ക്ക് വിശ്വാസം ഗൂഗിളിനെയാണെന്നും ഗൂഗിൾ തന്‍റെ ജീവിതം തകർത്തെന്നും ചൂണ്ടിക്കാട്ടി യുവാവിന്‍റെ പരാതി. ഗൂഗിൾ മാപ്പിനെച്ചൊല്ലി കുടുംബകലഹം പതിവായതോടെ ഗൂഗിളിനെതിരേ യുവാവ് പൊലീസിൽ പരാതി നൽകിയത്. നാഗപട്ടണം ജില്ലയിലെ മയിലാടുതുറൈ ലാൽ ബഹദൂർ നഗർ സ്വദേശിയായ ആർ. ചന്ദ്രശേഖരനാണ് (44) മയിലാടുതുറൈ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. താൻ സന്ദർശിക്കാത്ത സ്ഥലങ്ങൾ ഗൂഗിൾമാപ്പ് ടൈംലൈനിൽ കാണിക്കുന്നെന്ന് ആരോപിച്ചാണ് പരാതി. 


ഗൂഗിൾ മാപ്പിലെ വിവരങ്ങൾ കണ്ട് ഭാര്യ തന്നെ സംശയിക്കുകയാണ്. അത് കുടുംബകലഹത്തിന് കാരണമാകുന്നു. താൻ എവിടെയൊക്കെ പോകുന്നുവെന്നറിയാൻ ഭാര്യ ഇട‌യ്ക്കിടെ ഗൂഗിൾ മാപ്പ് ടൈംലൈൻ നോക്കാറുണ്ട്.  എന്നാൽ, താൻ പോകാത്ത സ്ഥലങ്ങളിലൊക്കെ പോയയെന്നാണ് മാപ്പിൽ കാണിക്കുന്നത്. തന്‍റെ ജീവിതം തകർത്ത ഗൂഗിളിനെതിരേ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെടുന്നു. അതേസമയം ദമ്പതിമാരെ കൗൺസിലിംഗ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K