21 May, 2020 07:38:45 AM
കോവിഡ് ബാധിതര്‍ 50 ലക്ഷവും കടന്ന് മുന്നോട്ട്; ജീവന് നഷ്ടമായത് 3,29,246 പേർക്ക്
ന്യൂയോര്‍ക്ക്: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷവും പിന്നിട്ട് മുന്നോട്ട്. ഇതുവരെ ലോകവ്യാപകമായി 50,82,244 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,29,246 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്.
20,20,151 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ തന്നെയാണ് മരണസംഖ്യയും കൂടുതല്‍. ഇന്ത്യയുടെ ഇരട്ടിയിലധികം രോഗബാധിതരുള്ള റഷ്യയില്‍ മരണനിരക്ക് പക്ഷെ ഇന്ത്യയെക്കാള്‍ കുറവുമാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെയും ജീവന് പൊലിഞ്ഞവരുടെയും (ബ്രായ്ക്കറ്റില്‍) എണ്ണം ചുവടെ.
അമേരിക്ക- 15,91,575 (94,946), റഷ്യ- 3,08,705 (2,972), ബ്രസീൽ- 293,357 (18,894), സ്പെയിൻ- 2,79,524 (27,888), ബ്രിട്ടൻ- 2,48,293 (35,704), ഇറ്റലി- 2,27,364 (32,330), ഫ്രാൻസ്- 1,81,575 (28,132), ജർമനി- 1,78,531 (8,270), തുർക്കി- 1,52,587 (4,222), ഇറാൻ- 1,26,949 (7,183), ഇന്ത്യ- 1,12,028 (3,434).