17 May, 2020 08:49:54 AM
കോവിഡ് മഹാമാരിയില്‍ ലോകത്ത് ജീവന്‍ നഷ്ടമായവരുടെ എണ്ണം 312000 കവിഞ്ഞു
ന്യൂയോർക്ക്: ലോകത്ത് കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം മൂന്ന് ലക്ഷത്തി പന്ത്രണ്ടായിരം കവിഞ്ഞു. നാല്‍പ്പത്തിയേഴ് ലക്ഷത്തി പതിനാറായിരം കവിഞ്ഞു രോഗബാധിതര്‍. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മരണം എണ്‍പത്തൊന്‍പതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് ആയി. റഷ്യ, ബ്രസില്‍, സ്പെയിന്‍ എന്നിവിടങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. റഷ്യയില്‍ ഇന്നലെ മാത്രം 10598 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലും രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉള്ളത്.
ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ രോഗികളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. റഷ്യ, ബ്രസില്‍, സ്പെയിന്‍ എന്നിവിടങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. റഷ്യയില്‍ 10,598 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,843 ആയി.
രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയ ബ്രസീലിൽ ആരോഗ്യമന്ത്രി നെല്‍സണ്‍ ടീച്ച് രാജിവെച്ചത് പ്രതിരോധ നടപടികളെ തകിടം മറിക്കുമെന്ന ആശങ്കകള്‍ ശക്തമായി. ആശങ്കകള്‍ ഏറെക്കുറെ അവസാനിച്ചതായി വിലയിരുത്തിയ ഇറ്റലി ജൂണ്‍ മൂന്ന് മുതല്‍ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കുമെന്ന് വ്യക്തമാക്കി.