04 April, 2020 08:41:49 PM
കേരളാ കോൺഗ്രസ് (എം) എം എൽ എമാർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും
കോട്ടയം: കോവിഡ് -19 കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയത്തിനു വേണ്ടിയും ജനങ്ങളെ സഹായിക്കുന്നതിനുള്ള വിവിധ കർമ്മ പരിപാടികൾക്കു വേണ്ടിയും കേരളാകോൺഗ്രസ് (എം) എം എൽ എമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ലീഡർ പി ജെ ജോസഫ് എം എൽ എ, ഡെപ്യൂട്ടി ലീഡർ സി എഫ് തോമസ് എം എൽ എ, സെക്രട്ടറിയും വിപ്പുമായ അഡ്വ മോൻസ് ജോസഫ് എം എൽ എ എന്നിവരുടെ ചെക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കും. കേരളാ കോൺഗ്രസ് (എം) ന്‍റെ ഈ തീരുമാനം പ്രതിപക്ഷ നേതാവിനെ അറിയിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. പത്രക്കുറിപ്പിൽ അറിയിച്ചു.