30 March, 2020 03:08:57 PM
കോവിഡ് 19: തടവുകാര്‍ക്ക് ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. അര്‍ഹരായവരെ ജയില്‍ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 30 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ജാമ്യം ലഭിക്കും. ജാമ്യത്തിലിറങ്ങുന്നവര്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാണമെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ജാമ്യത്തിലിറങ്ങുന്നവര്‍ പാലിക്കാതിരുന്നാല്‍ ഇവരുടെ ജാമ്യം ആ നിമിഷം തന്നെ ശ്രദ്ധക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.