18 December, 2019 09:01:06 PM


ബി.എസ് തിരുമേനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറാകും



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഴുവന്‍ സമയ കമ്മീഷണറായി നിയമിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടര്‍ ബി.എസ്. തിരുമേനിയുടെ സേവനം ദേവസ്വം വകുപ്പിന് വിട്ടു നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഇഷിതാ റോയിയെ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിന് ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെയും കെ.എഫ്.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെയും അധികചുമതല നല്‍കാന്‍ തീരുമാനിച്ചു.


രജിസ്‌ട്രേഷന്‍ ഐ.ജി എ.അലക്‌സാണ്ടറിന് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും ഹൗസിംഗ് കമ്മീഷണറുടെയും അധിക ചുമതല നല്‍കും. കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കറിന് കൃഷി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കാനും യോഗം തീരുമാനിച്ചു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍ പുതുതായി ഉൾപ്പെടുത്തിയ 14 - ഇ എന്ന വ്യവസ്ഥയും അനുബന്ധവിഷയങ്ങളും പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ്. കെ.കെ ദിനേശനെ ഏകാംഗ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K