19 November, 2019 12:16:54 PM


ലിംഗത്തിനുള്ളില്‍ മുട്ടയിട്ട് പെരുകി വിര; 32കാരന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



ലണ്ടന്‍: ജനനേന്ദ്രിയത്തിൽ വിര മുട്ടയിട്ട 32 വയസുകാരന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ വിനോദ സഞ്ചാരത്തിനായെത്തിയ യുവാവിനാണ് ഈ ദുര്‍വിധിയുണ്ടായത്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ മാലവി തടാകത്തില്‍ നീന്തിയതാണ് ജെയിംസ് മൈക്കല്‍ എന്ന ലണ്ടൻ സ്വദേശി യുവാവിനെ ആശുപത്രിക്കിടക്കയിലെത്തിച്ചത്. ജെയിംസ് സുഹൃത്തുക്കള്‍ക്കൊപ്പം സാംബിയയില്‍ നിന്ന് സിംബാബ്‌വെ വരെയായിരുന്നു സ്വപ്നയാത്ര നടത്തിയത്.


അഞ്ച് ദിവസത്തെ നീണ്ട യാത്രക്ക് ശേഷമാണ് മാലവി തടാകക്കരയില്‍ ജെയിംസ് അടങ്ങുന്ന സംഘമെത്തിയത്. യാത്രാക്ഷീണം മാറുന്നതിന് വേണ്ടി തടാകത്തിലിറങ്ങി ദീര്‍ഘമായി കുളിച്ച ശേഷമാണ് സംഘം ലണ്ടനിലേക്ക് മടങ്ങിയത്. 2017 ഓഗസ്റ്റില്‍ നടത്തിയ യാത്രക്ക് ശേഷം പലപ്പോഴായി യുവാവിന് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. കാലുകള്‍ തളരുന്ന അവസ്ഥയിലേക്കെത്തിയപ്പോഴാണ് യുവാവ് ചികിത്സ തേടിയത്. പടികള്‍ പോലും നടന്ന് കയറാന്‍ പറ്റാത്ത അവസ്ഥയിലായ യുവാവിനെ വിശദമായി പരിശോധിച്ച ഡോക്ടറാണ് അണുബാധ കണ്ടെത്തിയത്.


ആറുമാസം സ്റ്റിറോയിഡ് ഗുളികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ജെയിംസ് അടുത്തകാലത്ത് നടത്തിയ യാത്രകളെക്കുറിച്ച് ഡോക്ടര്‍മാര്‍ അന്വേഷിച്ചു. ജയിംസ് പറഞ്ഞ വിവരങ്ങളനുസരിച്ച് വിരയുടെ സാന്നിദ്ധ്യം ഇയാളുടെ ശരീരത്ത് ഉണ്ടോയെന്നായി അടുത്ത പരിശോധന. അങ്ങനെ നടത്തിയ പരിശോധനയിലാണ് ഫ്‌ളാറ്റ് വേമിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയത്. മരുന്നുകള്‍ നല്‍കി അണുബാധ ചെറുത്തെങ്കിലും ജെയിംസ് മാസങ്ങള്‍ ശ്രമിച്ച ശേഷമാണ് വില്‍ചെയര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്.


ആശുപത്രിയില്‍ നിന്ന് മടങ്ങിയ ജെയിംസ് ലിംഗത്തില്‍ അസഹ്യമായ വേദനയുമായാണ് തിരികെയെത്തിയത്. മൂത്രമൊഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു യുവാവിനുണ്ടായിരുന്നത്. പുറം വേദനയും ശക്തമായതോടെ വീണ്ടും പരിശോധനകള്‍ തുടങ്ങി. ജനുവരിയില്‍ ലിംഗത്തിനുള്ളില്‍ വിരകള്‍ മുട്ടയിട്ട് പെരുകിയത് കണ്ടെത്തിയപ്പോഴേക്കും ജെയിംസ് കിടപ്പുരോഗിയായിക്കഴിഞ്ഞിരുന്നു. ലിംഗത്തില്‍ നിന്ന് വിരകളെ നീക്കം ചെയ്തതോടെ ഇപ്പോള്‍ യുവാവിന് ആശ്വാസം ലഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K