14 November, 2019 10:20:37 AM
ഇന്ന് ലോക പ്രമേഹദിനം: പ്രമേഹത്തെ അറിയാം, മുന്‍ കരുതലുകളെടുക്കാം
ഇന്ന് ലോക പ്രമേഹ ദിനം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദനായ കൊലയാളിയായിട്ടാണ് പ്രമേഹത്തെ കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇന്ന് ലോകത്തില്‍ ഏകദേശം 415 ദശലക്ഷം ആളുകളാണ് പ്രമേഹത്തിന് അടിപ്പെട്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയാകാന് സാധ്യതയുള്ള പ്രമേഹത്തിന് അനുബന്ധമായി മറ്റനേകം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. പ്രമേഹത്തെ കീഴടക്കാന്‍ ഏക മാര്‍ഗം അത് ആരംഭത്തില്‍തന്നെ കണ്ടെത്തുക എന്നതാണ്.
ആര്‍ക്കെല്ലാം പ്രമേഹം വരാം
വ്യായാമശീലം ഇല്ലാത്തവര്‍ക്ക് പ്രമേഹമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂടുതലായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നവരും പൊണ്ണത്തടി ഉള്ളവരും പ്രമേഹത്തെ പേടിക്കണം. പാരമ്ബര്യമായി പ്രമേഹം ഉള്ളവര്‍ക്കും രോഗംവരാന്‍ സാധ്യത കൂടുതലാണ്.
പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍: ഇടക്കിടെയുണ്ടാകുന്ന മൂത്രമൊഴിക്കാനുള്ള തോന്നല്‍ പ്രമേഹം മൂലമാകാം. രക്തത്തില്‍ പഞ്ചസാരയിലെ വര്‍ധന രോഗം രൂക്ഷമാക്കും. ഇത് രക്തത്തിെന്റ ദ്രവങ്ങളുടെ അളവ് കൂട്ടുകയും കിഡ്നിയില്‍ കൂടുതല്‍ സമ്മര്‍ദത്തിന് കാരണമാവുകയും ചെയ്യും. ഇതുമൂലമാണ് ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്.
വര്‍ധിച്ച ദാഹം: പ്രമേഹമുള്ളവര്‍ക്ക് സദാ സമയവും ദാഹം അനുഭവപ്പെടും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
മങ്ങിയ കാഴ്ച: രക്തത്തിലും കണ്ണിലെ കോശങ്ങളിലും അമിതമായി ഗ്ലൂക്കോസ് അടങ്ങിയ ദ്രവങ്ങള്‍ സമ്മര്‍ദമുണ്ടാക്കുന്നതിനാല്‍ കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുന്നു. തക്കസമയത്ത് ചികിത്സ നല്‍കാത്തപക്ഷം കാഴ്ച വരെ നഷ്ടമാകുന്ന അവസ്ഥയാണിത്.
ഭാരക്കുറവ്: ടൈപ്പ് ഒന്ന് പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാണ് ഭാരം കുറയല്‍. കൊഴുപ്പടങ്ങിയ കോശങ്ങള്‍ ശരീരം നശിപ്പിക്കുന്നതിനാല്‍ ആവശ്യ സമയത്ത് ഗ്ലൂക്കോസ് കിട്ടാതെ വരുന്നതിനാലാണ് ശരീരഭാരം കുറയുന്നത്.
ക്ഷീണം: ശരീരത്തിനാവശ്യമായ ഊര്‍ജം നല്കുന്ന പഞ്ചസാര ലഭിക്കാതെ വരുമ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെടും. ഇന്‍സുലിന്‍ ഇല്ലാത്തതിനാല്‍ രക്തത്തില്‍നിന്ന് ഗ്ലൂക്കോസ് സ്വീകരിക്കാന്‍ കോശങ്ങള്‍ക്ക് കരുത്ത് കുറയുന്നതാണ് ക്ഷീണം അനുഭവപ്പെടാന്‍ കാരണം.
വിരലുകള്‍ക്ക് തരിപ്പ്: രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവ് നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നു. ഏറെ കാലത്തേക്ക് പ്രമേഹം കണ്ടെത്താതിരുന്നാല്‍ കൈവിരലുകള്‍ക്ക് തരിപ്പ് അനുഭവപ്പെടാന്‍ കാരണമിതാണ്. കൈയുടെ സ്പര്ശനശേഷിവരെ നഷ്ടപ്പെടാനും ഇത് വഴിയൊരുക്കും.
മുറിവുണങ്ങാന്‍ താമസം: പ്രമേഹം ബാധിച്ചവരില്‍ സാധാരണ കണ്ടുവരുന്നതാണ് മുറിവുകളും ചതവുകളും ഉണങ്ങാനുള്ള താമസം. പഞ്ചസാരയുടെ അമിതമായ അളവുമൂലം ശരീരത്തിെന്റ പ്രതിരോധശേഷി കുറയുന്നതാണ് കാരണം.
അമിതമായ വിശപ്പ്: അമിതമായ വിശപ്പ് അനുഭവപ്പെടുന്നത് പ്രമേഹത്തിന്റെ ലക്ഷണമായേക്കും.
മോണവീക്കം: പ്രമേഹം അണുബാധയെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറക്കുന്നു. ഇത്തരക്കാരില്‍ പെെട്ടന്ന് അണുബാധ ഉണ്ടാകുന്നത് വായിലൂടെയാണ്. ഇതുമൂലം മോണവീക്കം, താടിയെല്ലിലെ തേയ്മാനം, മോണക്ഷയം എന്നിവ സംഭവിക്കുന്നു.
പ്രമേഹം തടയാന്‍വേണ്ട മുന്‍കരുതലുകള്‍
എല്ലാ ദിവസവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടണം. കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയും പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. ഇടക്കിടെ പ്രമേഹ നിര്‍ണയ പരിശോധനകളും നടത്തുക. ഇതുവഴി ഒരു പരിധിവരെ നമുക്ക് പ്രമേഹത്തെ അകറ്റിനിര്‍ത്താം.