28 October, 2019 11:21:42 AM
കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം; കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആര്‍ഡിഓ
കോതമംഗലം: കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. രാവിലെ പത്തരയോടെ തോമസ് റമ്പാന്‍റെ നേതൃത്വത്തിലാണ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ പ്രവേശന കവാടത്തില്‍ എത്തിയത്.
അതേസമയം, ഓര്‍ത്തഡോക്സ് വിഭാഗത്തിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. കൂടാതെ, യാക്കോബായ വിശ്വാസികള്‍ മുദ്രാവാക്യം മുഴുക്കുന്നുണ്ട്. പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇടവകക്കാരും പുറത്തുള്ളവരും പള്ളിമുറ്റത്ത് നില്‍ക്കുന്നുണ്ട്.
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്നും അല്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ജില്ലാ ഭരണകൂടത്തിന് വേണ്ടി ആര്‍.ഡി.ഒ വ്യക്തമാക്കി. പള്ളിക്ക് പുറത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.