13 October, 2019 09:47:27 PM
'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?' ; ഗുജറാത്തിലെ ഒൻപതാം ക്ലാസ് ചോദ്യപേപ്പർ വിവാദമാകുന്നു
കൊച്ചി: 'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?' എന്ന വിഖ്യാതമായ ചോദ്യം ആലേഖനം ചെയ്ത ഗുജറാത്തിലെ ഒൻപതാം ക്ലാസ് ചോദ്യപേപ്പർ വിവാദത്തിലേക്ക്. സുഫാലം ശാല വികാസ് സങ്കുൽ എന്ന പേരിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ ആഭ്യന്തര വിലയിരുത്തൽ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം പ്രത്യക്ഷപ്പെട്ടത്.
ഗാന്ധിജിയേ ആപ്ഗാത് കർവാ മാറ്റ് ഷു കരിയു (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) ഗുജറാത്തിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളോട് ചോദിച്ച ചോദ്യമാണ് ഇത്. സുഫാലം ശാല വികാസ് സങ്കുൽ എന്ന പേരിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ ആഭ്യന്തര വിലയിരുത്തൽ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം വന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഗാന്ധിനഗറിൽ സർക്കാർ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുൽ.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാ പേപ്പറിലെ മറ്റൊരു ചോദ്യം ഇങ്ങനെ - നിങ്ങളുടെ പ്രദേശത്ത് മദ്യ വിൽപ്പന വർധിച്ചതിനെക്കുറിച്ചും അനധികൃത മദ്യവിൽപനക്കാർ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിക്ക് ഒരു പരാതി കത്ത് എഴുതുക എന്നതാണ്. സുപ്രിം കോടതിയിലെ അഭിഭാഷകനായ ശ്രീജിത് പെരുമന ചോദ്യപേപ്പറിനെ വിമര്‍ശിച്ച് തന്‍റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചിരുന്നു. ഈ സംസ്ഥാനത്താണ് ഗാന്ധിജി ജനിച്ചതെന്നും, ഇപ്പോൾ സഞ്ജീവ് ഭട്ട് ജയിലിലടയ്ക്കപ്പെട്ടതെന്നും ചേർത്തു വായിക്കണം ഈ അവസരത്തിലെന്നും അഡ്വ ശ്രീജിത്ത് പെരുമന ഓര്‍മ്മിപ്പിക്കുന്നു.