03 September, 2019 09:47:35 PM


'മാലാഖ'മാരുമായി കൊച്ചിയില്‍ മെട്രോയുടെ ആദ്യഓട്ടം; കൂട്ടിന് ആരോഗ്യമന്ത്രിയും സിനിമാതാരവും



കൊച്ചി: എറണാകുളം ജില്ലയിലെ നഴ്‌സുമാര്‍ക്ക് കൊച്ചി മെട്രോയുടെ ആദരം. തൈക്കൂടം വരെ ദീര്‍ഘിപ്പിച്ച മെട്രോയുടെ ഉദ്ഘാടനശേഷമുള്ള ആദ്യ ഓട്ടം ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള നഴ്‌സുമാരുമായി. നഴ്‌സുമാര്‍ക്കൊപ്പം ആദ്യ യാത്രയില്‍ കൂട്ടായി ആരോഗ്യമന്ത്രി കെകെ ശൈലജയും, ചലച്ചിത്ര താരം റിമ കല്ലിങ്കലും എത്തിയത് ആവേശം ഇരട്ടിപ്പിച്ചു. നഴ്‌സുമാരെ ആദ്യ യാത്രക്കാരാക്കാനുള്ള കെഎംആര്‍എല്ലിന്റെ തീരുമാനം ഏറ്റവും ഉചിതമായെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.


തൈക്കൂടത്ത് നിന്ന് മഹാരാജാസ് സ്‌റ്റേഷന്‍ വരെയായിരുന്നു നഴ്‌സുമാരുമായുള്ള യാത്ര. തൈക്കൂടത്തേക്ക് ഓടിയെത്തിയ മെട്രോക്ക് പൗരാവലിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണവും ഒരുക്കിയിരുന്നു. പ്രായമായവരടക്കം നൂറിലധികം പേരാണ് സ്വീകരണത്തിനായി തൈക്കൂടം സ്‌റ്റേഷനിലെത്തിയത്. 'കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത ഇന്ന് നാടിന് സമര്‍പ്പിച്ചു. മഹാരാജാസ് സ്‌റ്റേഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. പുതിയ പാതയില്‍ നഴ്‌സുമാര്‍ക്കൊപ്പം പ്രത്യേക യാത്ര നടത്തി'-ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K