27 July, 2019 10:31:16 AM
കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. പാലക്കാട്ടുനിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കാറിന്‍റെ ഡ്രൈവറായ പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബാസിറാണ് മരിച്ച മലയാളി. പുലർച്ചെ 5 മണിയോടെ ആയിരുന്നു അപകടം. കേരള രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിലെ മറ്റു യാത്രക്കാര്‍ നിർമ്മാണ മേഖല തൊഴിലാളികളായ ഒഡീഷ സ്വദേശികളായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തി.