24 November, 2025 05:49:45 PM
കോലാറിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഫ്ലൈഓവറിൽ നിന്ന് മറിഞ്ഞ് വീണു; നാല് മരണം

ബെംഗളുരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.15 നും 2.30 നും ഇടയിലാണ് അപകടം നടന്നത്. നാലുപേരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ഡ്രൈവര്‍ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.






