26 July, 2019 04:15:16 AM
നീരവ് മോദിയെ ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്

ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,500 കോടി വെട്ടിച്ച് രാജ്യംവിട്ട വജ്രവ്യവസായി നീരവ് മോദിയെ ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിസ്തരിച്ചത്.
നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ 2020 മേയില്‍ വാദം കേള്‍ക്കുമെന്ന് ജഡ്ജി എമ്മ ആര്ബത്നോട് സൂചിപ്പിച്ചു. നീരവ് മോദിയുടെ ജാമ്യഹരജികള്‍ ഓരോ തവണയും കോടതി തള്ളുകയായിരുന്നു. മാര്‍ച്ച് 19നാണ് സ്കോട്ലന്ഡ് യാര്‍ഡ് നീരവിനെ അറസ്റ്റു ചെയ്തത്.