26 July, 2019 03:54:06 AM
എബോള ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ ഇന്ത്യയിലും വന്നേക്കാമെന്ന് ആരോഗ്യ ഗവേഷകരുടെ മുന്നറിയിപ്പ്
ദില്ലി: എബോള ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ഇന്ത്യയിലും വന്നേക്കാമെന്ന് മുന്നറിയിപ്പ്. മാരകമായ പത്ത് വൈറല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. രാജ്യം കരുതിയിരിക്കണമെന്ന് ഐസിഎംആര്‍, എന്‍സിഡിസി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്കി.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നു എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. ഈ രോഗം പിടിപെട്ടാല്‍ മരണ നിരക്ക് 70 ശതമാനം വരെയാണ്. കോംഗോയില്‍ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1,700 പേരാണ് മരണമടഞ്ഞത്.