19 December, 2015 06:08:37 PM


എനര്‍ജി പാനീയങ്ങള്‍ പല്ലുകള്‍ കേടുവരുത്തുന്നു


 എനര്‍ജി പാനീയങ്ങള്‍ അമിതമായി  ഉപയോഗിക്കുന്നവര്‍  സൂക്ഷിക്കുക,  പല്ലുകള്‍ കേടുവരുത്താന്‍ ശക്തിയുള്ള ആസിഡ് അംശങ്ങള്‍ ഇതിലുളളതായി  ഓസ്‌ട്രേലിയയിലെ ഓറല്‍ ഹെല്‍ത്ത് കോഓപ്പറേറ്റീവ് റിസര്‍ച്ച് സെന്റര്‍ പ്രൊഫസര്‍ എറിക് റെയ്‌നോള്‍ഡ്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു.

സോഡ  അടക്കം 23 എനര്‍ജി പാനീയങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. പഞ്ചസാരയുടെ അളവ് കുറഞ്ഞ പാനീയങ്ങളില്‍ സിട്രിക് ആസിഡ് കൂടുതല്‍ അടങ്ങിയതായും കണ്ടെത്തി.  പഞ്ചസാരയുടെ അളവ് കുറഞ്ഞ മിഠായികളില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലിന്റെ ഇനാമല്‍ കേടുവരുത്തുന്നതായി പ്രൊഫ: എറിക് റെയ്‌നോള്‍ഡ് പറയുന്നു. എട്ട് എനര്‍ജി പാനീയങ്ങള്‍ പരിശോധിച്ചതില്‍ ആറെണ്ണവും പല്ലിന്റെ ഇനാമലിനെ കേടുവരുത്തുന്നതായി തെളിഞ്ഞു.

ഇനാമലിനെയും പല്ലിന്റെ കോശങ്ങളെയും ആസിഡ് നശിപ്പിക്കുന്നതായി പ്രൊഫ: എറിക്  പറയുന്നു. ആദ്യഘട്ടത്തില്‍ ആസിഡ് പല്ലിന്റെ പുറമേയുള്ള ഇനാമല്‍ കവചത്തെ ക്ഷയിപ്പിക്കുന്നു. തുടര്‍ച്ചയായുള്ള ഉപയോഗം പല്ലിന്റെ ഇടയില്‍ ദശ വളരാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.


ശീതളപാനീയങ്ങളുടെയും സിട്രിക്, പോസ്‌പോറിക് ആസിഡ് അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുകയോ, പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളും അവയുടെ അളവും പരിശോധിച്ചശേഷം ഉപയോഗിക്കുകയോ ചെയ്യുന്നതായിരിക്കും ഉചിതം. ഇവ കുടിച്ചാല്‍ തന്നെ വായ നന്നായി കഴുകുവാനും ബ്രഷ് ചെയ്യുവാനും മക്കാതിരിക്കുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K