23 June, 2017 05:48:54 PM


വീണ്ടും പനിമരണം, ഇക്കുറി തൊടുപുഴയില്‍

തൊ​ടു​പു​ഴ:    പ​നി പിടി​ച്ച്  സം​സ്ഥാ​ന​ത്ത് ഒരു മരണംകൂടി. തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി സ​ന്ധ്യ ര​ഘുവാണ് മ​രി​ച്ച​ത്. എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ ബാ​ധ​യെ​ന്നാ​ണ് സം​ശ​യം.  പ​നി പിടി​ച്ച് ഇ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ അ​ഞ്ചാ​യി. 

 പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സുള്ള ആണ്‍കുട്ടിയും തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ  സു​ജാ​ത, വ​ത്സ,ബി​നി​ത, എ​ന്നി​വ​രുമാണ് ഇ​ന്ന് പ​നി ബാ​ധി​ച്ച് മ​രി​ച്ച മറ്റു നാലുപേര്‍.  നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന്  പ​റ​യു​മ്പോ​ഴും ​പ​നിമ​ര​ണം ത​ട​യു​വാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
ഈ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ന്ന് വൈ​കു​ന്നേ​രം സ​ർ​വ​ക​ക്ഷി യോ​ഗവും  ഓ​രോ മ​ന്ത്രി​മാ​രു​ടെ​യും അ​ധ്യ​ക്ഷ​ത​യി​ൽ  ഓ​രോ ജി​ല്ല​ക​ളി​ലും  പ്ര​ത്യേ​കയോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K