24 January, 2016 02:44:32 PM
കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം
കൊച്ചി : ജലകൃഷി വികസന ഏജന്‍സി, കേരള (അഡാക്) എറണാകുളം, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലായി നടപ്പാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരടങ്ങിയ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം.
തിരഞ്ഞെടുക്കുന്ന ഒരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം. പാട്ട വ്യവസ്ഥയില്‍ അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. അപേക്ഷാഫോറം അഡിക്കിന്റ ചുവടെ പറയുന്ന ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 26 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അതത് ഓഫീസുകളില്‍ ലഭിക്കണം.
വിലാസം : റീജിയണല്‍ എക്‌സിക്യൂട്ടീവ്, റ്റി.ഡി.എച്ച്.എസിന് എതിര്‍വശം, എം.ഒ. വാര്‍ഡ്, ആലപ്പുഴ. ഫോണ്‍ : 0477 - 2262322, റീജിയണല്‍ എക്‌സിക്യൂട്ടീവ്, സി.സി 33/3301-എ, ഗായത്രി, വെണ്ണല പി.ഒ, കൊച്ചി - 682028. ഫോണ്‍ : 0484 - 2805479, ഫാം മാനേജര്‍, എരഞ്ഞോളി ഫിഷ് ഫാം, അഡാക്, എറഞ്ഞോളി പി.ഒ, തലശേരി, കണ്ണൂര്‍ - 670107. ഫോണ്‍ : 0490 - 2354073.